പത്തനംതിട്ടയിൽ മഴയ്ക്ക് നേരിയ ശമനം
പത്തനംതിട്ടയിൽ മഴയ്ക്ക് നേരിയ ശമനം. പ്രധാന നദികളിലെ ജലനിരപ്പു കഴിഞ്ഞ ദിവസത്തേക്കാൾ കുറഞ്ഞു. ദേശീയ ദുരരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ കരിമ്പൻ മുഴി അറയാഞ്ഞലി മണ്ണ് പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സൈന്യവും ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
മഴയുടെ ശക്തി കുറഞ്ഞെതോടെ ജില്ലയിൽ പ്രഖ്യാപിച്ച ഓറഞ്ച് അലേർട്ട് പിൻവലിച്ചു അച്ചൻ കോവിൽ, പമ്പാനദികളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട് ജില്ലയിലെ മലയോര മേഖലയിൽ 13 സെന്റിമീറ്ററലധികം മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത് വിവിധ താലൂക്ക കളിലായി 35 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പമ്പയാറിൽ ജലനിരപ്പു ഉയർന്നതോടെ ഒറ്റപ്പെട്ടു പോയ അറയാഞ്ഞാലി മണ്ണ് കരുമ്പൂൻ മുഴി പ്രദേശങ്ങളിൽ കേന്ദ്ര ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു.
പമ്പാ, കക്കി, മൂഴിയാർ തുടങ്ങിയ ഡാമുകളിൽ ജലനിരപ്പു ഉയർന്നെങ്കിലും. ഡാമുകൾ തുറക്കേണ്ട സാഹചര്യം നിലവിലില്ല. അടിയന്തര സാഹചര്യം നേരിടാനായി പങ്ങോട് സൈനിക ക്യാമ്പിൽ നിന്നുള്ള 76 പേരടങ്ങുന്ന സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here