ലെകിമ ചുഴലിക്കാറ്റ്: ചൈനയിൽ 28 മരണം; 10 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

ചൈ​ന​യി​ൽ ലെ​കി​മ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് വ്യാ​പ​ക നാ​ശം വി​ത​യ്ക്കു​ന്നു. സെ​ജി​യാം​ഗ് പ്ര​വി​ശ്യ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 28 ആ​യി. പ​ത്തോ​ളം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. 10 ല​ക്ഷംപേ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​താ​യും സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത മാ​ധ്യ​മ​മാ​യ സി​ൻ​ഹു​വ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ലെ​കി​മ​യു​ടെ സം​ഹാ​ര​താ​ണ്ഡ​വ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വീ​ടു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം താ​ത്കാ​ലി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ തീ​ര​പ്ര​ദേ​ശ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ ഭീ​ഷ​ണി​യി​ലാ​ണെ​ന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മണ്ണിടിച്ചിലിനെത്തുടർന്ന് ഒരു നദിയിലേക്ക് മണ്ണ് വീഴുകയും ഒഴുക്ക് തടസ്സപ്പെടുകയും ചെയ്തിരുന്നു. ഈ വെള്ളം കെട്ടി നിൽക്കുകയും പിന്നീട് ഈ മൺതിട്ട പൊളിച്ച് വെള്ളം ഒഴുകുകയും ചെയ്തു. വളരെ പെട്ടെന്നുണ്ടായ ഈ ദുരന്തത്തിൽ രക്ഷപ്പെടാൻ അവസരം ലഭിക്കുന്നതിനു മുൻപ് തന്നെ വെള്ളം ശക്തിയായി ഒഴുകുകയും ആളുകൾ മരണമടയുകയും ചെയ്തു. 10 മിനിട്ടുകൾക്കുള്ളിൽ വെള്ളം ഉയർന്നത് 10 മീറ്ററോളമാണെന്നാണ് റിപ്പോർട്ടുകൾ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More