അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് എയിംസ് അധികൃതർ

ശ്വാസതടസ്സത്തെ തുടർന്ന് ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡൽഹി എയിംസ് ആശുപത്രി അധികൃതർ. ചികിത്സകളോട് ശരീരം പ്രതികരിക്കുന്നതായും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
Read Also; മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ആശുപത്രിയിൽ; നില അതീവ ഗുരുതരം
ശ്വാസതടസത്തെയും ശാരീരിക അസ്വസ്ഥതകളെയും തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരുൺ ജെയ്റ്റ്‌ലിയെ എയിംസിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ഡോ.ഹർഷ വർധൻ തുടങ്ങിയവർ കഴിഞ്ഞ ദിവസം ജെയ്റ്റ്‌ലിയെ ആശുപത്രിയിലെത്തി കണ്ടിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി അരുൺ ജെയ്റ്റ്‌ലി ചികിത്സയിലാണ്. ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജെയ്റ്റ്‌ലി മത്സരിച്ചിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here