Advertisement

രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് വില 1700!

August 11, 2019
Google News 6 minutes Read

രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് ഒരു ഹോട്ടൽ ഈടാക്കിയത് 1700 രൂപ. മുംബൈയിലെ ഫോര് സീസൺസ് ഹോട്ടലിലാണ് രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് 1700 രൂപ ഈടാക്കിയത്. കാർത്തിക് ധർ എന്നയാൾ ബില്ലടക്കം ട്വീറ്റ് ചെയ്തപ്പോഴാണ് സംഭവം ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. വലിയ ഞെട്ടലോടെയാണ് സംഭവം ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.


രണ്ട് പഴത്തിന് 442 രൂപ വാങ്ങിയ സംഭവം രാജ്യമൊട്ടാകെ വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. ബോളിവുഡ് നടൻ രാഹുൽ ബോസായിരുന്നു സംഭവം പുറംലോകത്തെ അറിയിച്ചത്. വിശ്വസിക്കണമെങ്കിൽ നിങ്ങൾ ഈ ബില്ല് തീർച്ചയായും കാണേണ്ടിവരുമെന്നും പഴങ്ങൾ നമ്മുടെ നിലനിൽപ്പിന് ഹാനികരമല്ലെന്ന് ആരാണ് പറഞ്ഞതെന്നും ചോദിച്ചായിരുന്നു രാഹുൽ ബോസ് സംഭവം ജനങ്ങളുടെ മുന്നിലെത്തിച്ചത്.


സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചണ്ഡീഗഢിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയായിരുന്നു അദ്ദേഹം. ജിമ്മിലെ വർക്കൗട്ടിന് ശേഷം രണ്ട് വാഴപ്പഴം ഓർഡർ ചെയ്തു. പഴത്തിന്റെ ബില്ല് കണ്ട് ഞെട്ടിയ രാഹുൽ ബോസ് ഇതെക്കുറിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു. രാഹുലിന്റെ പരാതിക്ക് പിന്നാലെ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഹോട്ടലിന് 25000 രൂപ പിഴ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. രാഹുൽ ബോസിനെ ട്വീറ്റിൽ ടാഗ് ചെയ്ത കാർത്തിക് ധർ ‘നമുക്ക് പ്രതിഷേധിക്കാം?’ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here