Advertisement

പാലക്കാട് വഴിയുള്ള ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു

August 11, 2019
Google News 1 minute Read

കനത്ത മഴയെ തുടർന്ന് തടസ്സപ്പെട്ട പാലക്കാട്-ഒറ്റപ്പാലം, പാലക്കാട്-ഷൊർണൂർ  റൂട്ടുകളിലെ
ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു. തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്‌സ്പ്രസ് , തിരുവനന്തപുരം- സിൽച്ചാർ എക്‌സ്പ്രസ് എന്നിവ ഉച്ചയോടെ  എറണാകുളം പാലക്കാട് വഴി സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. എറണാകുളം-ബാംഗ്ലൂർ
ഇന്റർ സിറ്റി എക്‌സ്പ്രസും പാലക്കാട് – കോയമ്പത്തൂർ വഴി  സർവീസ് നടത്തും. ഷൊർണ്ണൂർ- മംഗലാപുരം റൂട്ടിൽ ട്രെയിൻ ഗതാഗതം സുരക്ഷിതമല്ലാത്തതിനാൽ ഇനിയും പുനസ്ഥാപിച്ചിട്ടില്ല. ഈ റൂട്ടിൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.

ഇലക്ട്രിക് ലൈനുകളുടെയും സിഗ്നൽ സംവിധാനങ്ങളുടെയും പരിശോധന പൂർത്തിയായ ശേഷം ഇതു വഴിയുള്ള ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് 35 ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ദീർഘദൂര സർവീസുകളും പാസഞ്ചർ ട്രെയിനുകളും ഉൾപ്പെടെ റദ്ദാക്കിയവയിൽ പെടുന്നു. റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സിഗ്നൽ സംവിധാനങ്ങൾ തകരാറിലായതും, റെയിൽവേ പാലങ്ങളിലെ ജലനിരപ്പ് ഉയരുകയും ചെയ്തതിനെ തുടർന്നാണ് റെയിൽവേ സർവീസുകൾ നിർത്തിവെച്ചത്.  അതേ സമയം സംസ്ഥാനത്തെ പല ജില്ലകളിലും ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മഴ മാറിനിൽക്കുന്നതിനാൽ പുഴകളിലെ ജലനിരപ്പും താഴ്ന്നു തുടങ്ങിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here