ജിയോ ഗിഗാ ഫൈബര്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ ലഭ്യമാകും

വാര്‍ത്താ വിനിമയ രംഗത്ത് പുതിയ ചുവടുവയ്പുമായി മുകേഷ് അംബാനി. വീടുകളിലേക്ക് ബ്രോഡ്ബാന്‍ഡ് സേവനമെത്തിക്കുന്ന ജിയോ ഗിഗാ ഫൈബര്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ ലഭ്യമാകും.
ടെക് പ്രേമികള്‍ ആവേശപൂര്‍വം കാതോര്‍ത്തിരുന്ന ജിയോ ഗിഗാ ഫൈബര്‍ ലോഞ്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 42ആം വാര്‍ഷിക യോഗത്തിലാണ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചത്. കുറച്ച് കാര്യങ്ങള്‍ ഒളിച്ചു വെച്ചുകൊണ്ടാണ് മുകേഷ് അംബാനി ഗിഗാ ഫൈബറിന്റെ വിപണി പ്രവേശത്തെക്കുറിച്ച് പറഞ്ഞത്. ജിയോ ഫോര്‍ എവര്‍ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് ഗിഗാ ഫൈബര്‍ സേവനങ്ങള്‍ക്കൊപ്പം 4കെ എല്‍ഇഡി ടിവി സൗജന്യമായി ലഭിക്കുമെന്നാണ് പ്രഖ്യാപനം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജിയോ ഗിഗാ ഫൈബര്‍ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് സൗജന്യ ടിവി ലഭിക്കുന്നത്.
ജിയോ ഫൈബര്‍ വെല്‍ക്കം പ്ലാന്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കും.തുടക്കത്തില്‍ സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കേണ്ടി വരുമെന്നാണ് സൂചന. നല്‍കുന്ന ടെലിവിഷന്‍ ഏത് ബ്രാന്‍ഡ് ആയിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ദീര്‍ഘകാല പദ്ധതിയുടെ ചെലവും പ്രഖ്യാപനത്തില്ല. എന്നിരുന്നാലും 700 രൂപയ്ക്കും പതിനായിരം രൂപയ്ക്കും ഇടയിലുള്ള പാക്കേജുകളാകും വിപണിയിലെത്തിക്കുകയെന്നാണ് പ്രതീക്ഷ. 1 ജിബിപിഎസ് സ്പീഡ് ആണ് വാഗ്ദാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here