പത്തനംതിട്ടയില്‍ മഴ ശമിച്ചെങ്കിലും ജില്ലയില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ തുടരുന്നു

പത്തനംതിട്ടയില്‍ മഴ ശമിച്ചെങ്കിലും ജില്ലയില്‍ മുന്‍കരുതല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ തുടരുകയാണ്. ദുരന്ത നിവാരണ സേനയ്ക്കും, സൈന്യത്തിനുമൊപ്പം ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളും വിവിധയിടങ്ങളില്‍ ക്യാമ്പ് ചെയ്യുകയാണ്.

മഴ കനത്തപ്പോളെ വേണ്ട മുന്‍കരുതലുകള്‍ ജില്ലയില്‍ കഴിഞ്ഞ തവണ പ്രളയം ബാധിച്ച എല്ലാ സ്ഥല സ്വീകരിച്ചിരുന്നു.പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പുയര്‍ന്നത് ആശങ്ക ഉണ്ടാങ്കിയെങ്കിലും ക്യാമ്പുകള്‍ തുറന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണ സേനയും, സൈനിക സംഘവും ജില്ലയില്‍ എത്തി.കഴിഞ്ഞ തവണ രക്ഷാപ്രവര്‍ത്തനത്തിനു മുന്നില്‍ നിന്ന മത്സ്യത്തൊഴിലാളികളും ബോട്ടുകളുമായി എത്തിയിട്ടുണ്ട്.

കക്കി, പമ്പ ,മൂഴിയാര്‍ തുടങ്ങിയ ഡാമുകളില്‍ സംഭരണശേഷിയുടെ പകുതി മാത്രം ജലം മുള്ളതിനാല്‍ ഇത്തവണ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായില്ല.മഴ ശമിച്ചെങ്കിലും രണ്ടു ദിവസം കുടി മുന്‍കരുതല്‍ നടപടികള്‍ തുടരുവനാണ് ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top