സൈന്യത്തിലെ വിരമിക്കൽ പ്രായം ഉയർത്താൻ കേന്ദ്രസർക്കാർ തിരുമാനം; 24 എക്‌സ്‌ക്ലൂസീവ്

സൈന്യത്തിലെ വിരമിക്കൽ പ്രായം ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനം. വിദഗ്ദ തൊഴിലുകൾ ചെയ്യുന്ന സൈനികരുടെ വിരമിക്കൽ പ്രായമാകും ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ വർധിപ്പിക്കുക. 55 ഓ 58 ഓ ആയി വിരമിയ്ക്കൽ പ്രായം ഉയർത്താനാണ് ആലോചന. 24 എക്‌സ്‌ക്ലൂസീവ്.
സൈന്യത്തിലെ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിർദേശം പലതവണ സ്വാതന്ത്ര ലബ്ദിയ്ക്ക് ശേഷം സർക്കാരിന്റെ മുന്നിലെത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ ഈ നിർദേശത്തിന്റെ സാധ്യതകൾ പരിശോധിക്കുകയാണ് കേന്ദ്രസർക്കാർ. സൈന്യം തന്നെ നടത്തിയ പഠന റിപ്പോർട്ട് കേന്ദ്രസർക്കാരിന് കഴിഞ്ഞ ആഴ്ച ലഭിച്ചു. മാറിയ ജീവിത സാഹചര്യത്തിൽ വിരമിക്കൽ പ്രായം ഉയർത്താം എന്നതാണ് ശുപാർശ. വിദഗ്ദ തൊഴിലുകൾ ചെയ്യുന്ന സേനാംഗങ്ങളുടെ വിരമിക്കൽ പ്രായം ആദ്യ പടിയായി വർധിപ്പിക്കാനാണ് നിർദേശം.
ഇതനുസരിച്ച് മെഡിക്കൽ അസിസ്റ്റൻസ്, റോഡിയോളജിസ്റ്റ്, ഇലക്ട്രോണിക്‌സ് മെക്കാനി്ക്കൽ എഞ്ചിനിയർമാർ, ഒ.ആർ.എസ് തസ്തികകളിൽ ജോലി ചെയ്യുന്നർ തുടങ്ങിയവരുടെ വിരമിക്കൽ പ്രായം ഉയർത്താൻ ആണ് റിപ്പോർട്ടിലെ നിർദേശം. ഇക്കാര്യം അവസാന ആഴ്ച ചേർന്ന ദേശീയ സുരക്ഷ സമിതി യോഗത്തിന്റെ ശ്രദ്ധയിൽ പ്രതിരോധമന്ത്രി എത്തിച്ചു. ഇതെ തുടർന്നാണ് തത്വത്തിൽ തിരുമാനം അംഗീകരിച്ച് മറ്റ് നടപടികൾ ആരംഭിച്ചത്.
റിപ്പോർട്ടിന്മേൽ പ്രതിരോധമന്ത്രാലയം ഉടൻ ഔദ്യോഗികമായ ശുപാർശ സമർപ്പിക്കും. താത്പര്യം ഇല്ലാത്തവർക്ക് 40 വയസ്സിന് ശേഷം വിരമി്ക്കാം എന്ന വ്യവസ്ഥ നിലനിർത്തിയാകും തീരുമാനം നടപ്പാക്കുക. സൈന്യം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾ, വിരമി്ക്കുന്ന ജീവനക്കാർ നേരിടുന്ന തൊഴിൽ പ്രശ്‌നങ്ങൾ മുതലായവ പരിഹരി്ക്കാൻ തീരുമാനം സഹായകമാകും എന്നാണ് നടപടി വഴിയുള്ള സർക്കാർ പ്രതീക്ഷ. വിദഗ്ദ തൊഴിൽ ചെയ്യുന്നവരുടെ കാര്യത്തിൽ തീരുമാനം വിജയകരമാണെങ്കിൽ സേനാംഗങ്ങളുടെ വിരമിക്കൽ പ്രായം 5 മുതൽ 10 വർഷം വരെയായി ഉയർത്തുന്ന കാര്യവും സർക്കാർ പിന്നിട് പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here