വിശാഖപട്ടണത്ത് കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലിന് തീപിടിച്ച് ഒരാളെ കാണാതായി

വിശാഖപട്ടണത്ത് കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലിന് തീപിടിച്ച് ഒരാളെ കാണാതായി. കപ്പലിലുണ്ടായിരുന്ന 29 പേരില്‍ 28 പേരെ രക്ഷപ്പെടുത്തി. കാണായതായ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
രാവിലെ 11.30നാണ് കോസ്റ്റല്‍ ജാഗ്വാര്‍ എന്ന പേരുള്ള കപ്പലിന് തീപിടിച്ചത്. വന്‍ സ്ഫോടനത്തെത്തുടര്‍ന്നാണ് തീപ്പിടുത്തമുണ്ടായത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ വെള്ളത്തിലേയ്ക്ക് ചാടി. ഈ സമയത്ത് പ്രദേശത്തുണ്ടായിരുന്ന കോസ്റ്റ് ഗാര്‍ഡിന്റെ റാണി റാഷ്മോണി എന്ന മറ്റൊരു കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും 28 പേരെ രക്ഷിക്കുകയും ചെയ്തു.
കാണായതായ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സമുദ്ര പഹ്രെദാര്‍, സി-432 എന്നിവയും ഒരു ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here