Advertisement

ഇന്ന് അവസാന അങ്കം; യൂണിവേഴ്സ് ബോസ് കളി മതിയാക്കുന്നു

August 14, 2019
Google News 1 minute Read

വിൻഡീസ് വെടിക്കെട്ട് ഓപ്പണർ ക്രിസ് ഗെയിൽ ഇന്ന് ഇന്ത്യക്കെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തോടെ ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കും. ഇന്ത്യക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ വിരമിക്കുമെന്നാണ് ഗെയിൽ അറിയിച്ചിരുന്നതെങ്കിലും അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ സെലക്ഷൻ കമ്മറ്റി തയ്യാറായില്ല. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തോടെ അദ്ദേഹം പാഡഴിക്കും.

ഇന്ത്യക്കെതിരെ നടന്ന ആദ്യ ഏകദിനം വിൻഡീസ് ജേഴ്സിയിൽ ഗെയിലിൻ്റെ 300ആം മത്സരമായിരുന്നു. വിൻഡീസിനായി ഏകദിനങ്ങളിൽ ഏറ്റവുമധികം റൺസ് സ്കോർ ചെയ്യുന്ന താരം എന്ന റെക്കോർഡ് രണ്ടാം ഏകദിനത്തിനിടെ ഗെയിൽ സ്വന്തമാക്കിയിരുന്നു. വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെ മറികടന്നാണ് ഗെയിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചത്. ലോകകപ്പിനു ശേഷം വിരമിക്കും എന്ന് അറിയിച്ചിരുന്ന ഗെയിൽ തൻ്റെ തീരുമാനം മാറ്റിയാണ് ഇന്ത്യൻ പരമ്പരയ്ക്കു ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചത്.

അതേ സമയം, മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. ആദ്യ ഏകദിനം മഴ മുടക്കിയപ്പോൾ രണ്ടാം ഏകദിനത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. രണ്ട് ഏകദിനങ്ങളിലും മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്ന ഗെയിൽ മികച്ച ബാറ്റിംഗ് പ്രകടനത്തോടെ കളി മതിയാക്കാനുള്ള ശ്രമത്തിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here