പാക്കിസ്ഥാനിൽ പരിപാടി അവതരിപ്പിച്ചു; ഗായകൻ മീക്കാ സിംഗിന് ഇന്ത്യയിൽ വിലക്ക്

പാക്കിസ്ഥാനിൽ പരിപാടി അവതരിപ്പിച്ച ഇന്ത്യൻ ഗായകൻ മീക്കാ സിംഗിനെ വിലക്കി ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ. മീക്കാ സിംഗിനെ ഫിലിം പ്രൊഡക്ഷൻ ഹൗസുകൾ, സംഗീത കമ്പനികൾ, ഓൺലൈൻ മ്യൂസിക്ക് കണ്ടന്റ് പ്രൊവൈഡേഴ്‌സ് എന്നിവയിൽ നിന്ന് വിലക്കിയിട്ടുമുണ്ട്.
ഇന്ത്യയിലെ മറ്റ് താരങ്ങളൊന്നും മീക്കാ സംഗിനൊപ്പം ജോലി ചെയ്യില്ലെന്നും ഇത് താൻ ഉറപ്പുവരുത്തുമെന്നും എഐസിഡബ്ലിയുഎ പ്രസിഡന്റ് സുരേഷ് ഗുപ്ത പറഞ്ഞു.
ഭരണഘടനയുടെ 370 ആം അനുച്ഛേദനം റദ്ദാക്കിയ നടപടിയിൽ ഇന്ത്യ-പാക് ബന്ധം വഷളായ സമയത്ത് മീക്കാ സിംഗ് രാജ്യത്തിനേക്കാൾ പ്രധാന്യം നൽകിയത് പണത്തിനാണെന്നും സുരേഷ് ഗുപത് പറഞ്ഞു.
ഓഗസ്റ്റ് 8നാണ് കറാച്ചിയിൽ മീക്കാ സിംഗ് പരിപാടി അവതരിപ്പിച്ചത്. പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി പർവേസ് മുഷറഫിന്റെ അടുത്ത ബന്ധുവിന്റെ ഒരു ചടങ്ങിലാണ് മീക്കാ സിംഗ് പരിപാടി അവതരിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here