Advertisement

കേരളത്തിലെ കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി നൽകണം; രാഹുൽ ഗാന്ധി റിസർവ് ബാങ്ക് ഗവർണർക്ക് കത്തയച്ചു

August 14, 2019
Google News 6 minutes Read
rahul-gandhi congress mocks back bjp for mocking rahul gandhi

കേരളത്തിലെ കർഷകരുടെ കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് വയനാട് എം.പി രാഹുൽ ഗാന്ധി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കത്തയച്ചു. കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും 2019 ഡിസംബർ 31 വരെ വായ്പകൾ പുനഃക്രമീകരിച്ച് മൊറട്ടോറിയം നീട്ടണമെന്നും റിസർവ് ബാങ്ക് ഗവർണർക്കയച്ച കത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Read Also; ‘ദുരന്തമുഖത്തും അവർ കാണിക്കുന്ന ധൈര്യത്തെ കുറിച്ചോർത്ത് അഭിമാനം തോന്നുന്നു’: വയനാട് സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി ട്വിറ്ററിൽ

ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയമാണ് കഴിഞ്ഞ വർഷം കേരളത്തിലുണ്ടായത്. പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് വായ്പകൾ തിരിച്ചടയ്ക്കാനാകാത്ത സാഹചര്യമാണുളളത്. വിളകളുടെ വിലയിടിവും കർഷകരെ കാര്യമായി ബാധിച്ചിട്ടുണ്ട്. സർഫാസി ആക്ട് പ്രകാരം ബാങ്കുകൾ ജപ്തി നടപടികൾ ആരംഭിച്ചതോടെ കേരളത്തിൽ കർഷക ആത്മഹത്യകൾ നടക്കുകയാണെന്നും രാഹുൽ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.  കാർഷിക വായ്പകളുടെ മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്ന് സംസ്ഥാന സർക്കാരും പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിട്ടും ഇത് അംഗീകരിക്കാൻ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി തയ്യാറായിട്ടില്ലെന്നും  ഈ സാഹചര്യത്തിൽ മൊറട്ടോറിയം കാലാവധി നീട്ടാൻ റിസർവ് ബാങ്കിന്റെ ഇടപെടലുണ്ടാകണമെന്നും രാഹുൽ ഗാന്ധി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here