മക്കയിൽ ഹജ്ജ് ചടങ്ങുകൾക്കിടെ മഴ; ആർക്കും അപകടമില്ല: വീഡിയോ

മക്കയിൽ ഹജ്ജ് ചടങ്ങുകൾക്കിടെ ശക്തമായ മഴ. കഴിഞ്ഞ ദിവസമാണ് മക്കയിൽ മഴ പെയ്തത്. ശക്തമായ മഴ ആയിരുന്നുവെങ്കിലും സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് സൗദി ഭരണകൂടം അറിയിച്ചു. ശക്തമായ മഴയിൽ ഹജ്ജ് ചടങ്ങുകൾ നിർവഹിക്കുന്ന വിശ്വാസികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

തിങ്കളാഴ്ച അറഫയിൽ ലഭിച്ചത് 31 മില്ലിമീറ്റർ മഴയാണ്. ഹറമിൽ 26 മില്ലിമീറ്ററും മിനയിൽ 12 മില്ലിമീറ്റർ മഴയും ലഭിച്ചു. അറഫയിൽ ശക്തമായ കാറ്റും റിപ്പോർട്ട് ചെയ്തിരുന്നു. വിശ്വാസികളോട് കരുതിയിരിക്കാൻ സൗദി ഭരണകൂറ്റം അറിയിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ ഒഴിവാക്കാനും വൈദ്യുതി പ്രവഹിക്കാനുള്ള സാധ്യത ഉള്ളതിനാൽ മെറ്റൽ ഉപകരണങ്ങൾ സ്പർശിക്കരുതെന്നും അധികാരികൾ നിർദ്ദേശം നൽകിയിട്ടുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More