Advertisement

ഡെയിൽ സ്റ്റെയിൻ പൂർണ്ണ ആരോഗ്യവാനല്ല; വിശദീകരണവുമായി സെലക്ടർമാർ

August 15, 2019
Google News 1 minute Read

ഇന്ത്യൻ ടി-20 പരമ്പരയ്ക്കുള്ള ടീമിൽ പേസർ ഡെയിൽ സ്റ്റെയിനെ ഉൾപ്പെടുത്താതിരുന്നതിൽ വിശദീകരണവുമായി ദക്ഷിണാഫ്രിക്കൻ സെലക്ടർമാർ. ടീമിൽ ഉൾപ്പെടുത്താത്തതിൽ സെലക്ടർമാർക്കെതിരെ അദ്ദേഹം രംഗത്തു വന്നിരുന്നു. ഇതേത്തുടർന്നാണ് സെലക്ടർമാർ വിഷയത്തിൽ വിശദീകരണം നൽകിയത്.

ഡെയിൽ സ്റ്റെയിൻ പൂർണ്ണ ആരോഗ്യവാനല്ലെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൻ്റെ ആക്ടിംഗ് ഡയറക്ടർ കോറീ വാൻ സൈൽ പറഞ്ഞു. ഇക്കാര്യത്തിൽ മറ്റു വിശദീകരണങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, തന്നെ ടീമിൽ പരിഗണിക്കാതിരുന്ന സെലക്ടർമാർക്കെതിരെ സ്റ്റെയിൻ ട്വിറ്ററിലൂടെ രംഗത്തു വന്നിരുന്നു. കോച്ചിംഗ് സ്റ്റാഫിനെ മാറ്റുന്ന തിരക്കിൽ തൻ്റെ നമ്പർ അവർ മറന്നു പോയിട്ടുണ്ടാവുമെന്നായിരുന്നു സ്റ്റെയിൻ്റെ പരാമർശം.

സെലക്ടർമാർക്കെതിരെ വാളെടുത്തതിനൊപ്പം സ്റ്റെയിൻ വിരാട് കോലിയോട് ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്. സെലക്ടർമർക്കെതിരെ നടത്തിയ തൻ്റെ ട്വീറ്റിനു വന്ന ഒരു റിപ്ലേയുടെ മറുപടി ആയാണ് സ്റ്റെയിൻ കോലിയോടും ഇന്ത്യക്കാരോടും ക്ഷമാപണം നടത്തിയത്. ‘വലിയ മാച്ചുകളിലേക്ക് താങ്കളെ കരുതി വെക്കുകയാവും’ എന്ന ട്വീറ്റിന് ‘അവർ അങ്ങനെയല്ലെന്ന് (വലിയ മാച്ച് അല്ലെന്ന്) ചിന്തിക്കുന്നതിൽ കോലിയോടും ദശലക്ഷക്കണക്കിന് ആൾക്കാരോടും ഞാൻ മാപ്പ് ചോദിക്കുന്നു’ എന്നാണ് സ്റ്റെയിൻ മറുപടി നൽകിയത്.

ഇന്ത്യക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡികോക്കാണ് നയിക്കുന്നത്. വാൻഡർഡസനാണ് ഉപനായക‌ൻ. ലോകകപ്പിൽ ടീമിനെ നയിച്ച ഫാഫ് ഡുപ്ലെസിസ് ടി-20 ടീമിൽ ഇടം നേടിയില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here