Advertisement

റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണവില; ഒന്നര മാസത്തിനിടെ വര്‍ധിച്ചത് 3,100 രൂപ

August 15, 2019
Google News 1 minute Read

സ്വര്‍ണവില റെക്കോഡുയരത്തില്‍. രാജ്യാന്തര വിപണിക്കൊപ്പം പ്രാദേശിക വിപണിയിലും സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഒരു വര്‍ഷം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 6,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് സ്വര്‍ണവില. ഒന്നര മാസത്തിനിടെ വര്‍ധിച്ചത് 3,100 രൂപയാണ്. ജൂലൈ 2ന് 24,920 രൂപയായിരുന്നു പവന് വില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കൂടിയത് 200 രൂപ. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 28000 രൂപയും ഗ്രാമിന് 3500 രൂപയും ആയി. രാജ്യാന്തര സാഹചര്യങ്ങളാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിച്ചിരിക്കുന്നത്. രൂപയുടെ മൂല്യം കുറഞ്ഞത് സ്വര്‍ണവില ഉയരാനിടയാക്കിയിട്ടുണ്ട്.

Read more: റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവില; പവന് 400രൂപ വര്‍ദ്ധിച്ച് 27,200 രൂപയിലെത്തി

യുഎസ്-ചൈനാ വ്യാപാരയുദ്ധത്തില്‍ ഓഹരി വിപണികള്‍ ഉലഞ്ഞ് നില്‍ക്കുന്നതും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമാക്കുന്നു. കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ കസ്റ്റംസ് തീരുവ ഉയര്‍ത്തിയതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ഓണവും വിവാഹ സീസണും വരുന്നത് പ്രാദേശിക വിപണിയില്‍ ആവശ്യം വര്‍ധിപ്പിച്ചു. ഇതും സ്വര്‍ണവില വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here