സ്വർണവില ഉയർന്ന് തന്നെ; ഇന്ന് കൂടിയത് 200 രൂപ

സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് മാത്രം പവന് 200 രൂപയാണ് ഉയർന്നത്. ഇതോടെ 28,000 രൂപയിൽ എത്തി നിൽക്കുകയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 3,500 രൂപയാണ് സ്വർണം ഒരു ഗ്രാമിന്റെ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്.
കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 27,400 രൂപയായിരുന്നു. കഴിഞ്ഞ എഴ് ദിവസത്തിനിടെ 1720 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. ജൂലായ് 1 ന് 24,920 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജൂലായ് 19 ന് 26,120 ലെത്തിയ സ്വർണവില പിന്നീട് 25,000 ത്തിലേക്ക് താഴുകയായിരുന്നു.
Read Also : രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് വില 1700!
ഓഗസ്റ്റ് ഒന്നു മുതൽ സ്വർണവിലയിൽ തുടർച്ചയായ വർധനവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 2 ന് 26,040 ആയിരുന്ന സ്വർണവില ആറു ദിവസത്തിനിടെയാണ് 27,400 ൽ എത്തിനിൽക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ ഉയർത്തിയതും രാജ്യത്ത് സ്വർണവില കൂടാൻ കാരണമായതായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here