അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തിരിച്ചടി; 3 പാക്കിസ്ഥാൻ സൈനികരെ വധിച്ചു

സ്വാതന്ത്ര്യദിനത്തിൽ കശ്മീരിലെ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ 3 പാക് സൈനികർ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയ്ക്ക് സമീപം ഉറി, രജൗരി പ്രദേശങ്ങളിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.
Sources: 3 Pakistan Army soldiers killed in punitive proactive response after ceasefire violations by Pakistan Army. Ceasefire violations taking place in Uri and Rajouri sectors. #JammuAndKashmir https://t.co/gjRpQ1wwmx
— ANI (@ANI) August 15, 2019
POONCH: Ceasefire violation by Pakistan in Krishna Ghati Sector stopped at 5:30 pm. #JammuAndKashmir https://t.co/diWNhfgyC9
— ANI (@ANI) August 15, 2019
വൈകീട്ട് അഞ്ച് മണിയോടെയാണ് ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണമുണ്ടായത്. ഉടൻ തന്നെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. അതേ സമയം വെടിവെപ്പിൽ അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതായുള്ള പാക്കിസ്ഥാന്റെ അവകാശ വാദം ഇന്ത്യൻ സൈന്യം നിഷേധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here