തമന്ന മലയാളത്തിൽ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്നു; ഹൊറർ ചിത്രമെന്ന് റിപ്പോർട്ട്

footwear thrown at thamanna

തെന്നിന്ത്യൻ താരം തമന്ന മലയാളത്തിൽ അരങ്ങേറ്റം കുറിക്കുവാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. സ​ന്ധ്യ മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ പ്രേ​തം എ​ന്ന ഹൊ​റ​ർ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ത​മ​ന്ന മ​ല​യാ​ള​ത്തി​ൽ ചു​വ​ട് വ​യ്ക്കു​ന്ന​ത്.

ദി​ലീ​പ്, സ​നു​ഷ, ഭാ​ഗ്യ​രാ​ജ്, ഖു​ശ്ബു എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തി​യ മി​സ്റ്റ​ർ മ​രു​മ​ക​നു ശേഷം സന്ധ്യ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തി​ര​ക്ക​ഥയും സം​ഭാ​ഷ​ണം ഒ​രു​ക്കു​ന്ന​ത് അ​മ​ൽ കെ. ​ജോ​ബി​യാ​ണ്. ഇ​ന്ത്യ​ൻ ആ​ർ​ട്ട്സ് സ്റ്റു​ഡി​യോ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

തമന്നയെ കൂടാതെ മലയാളത്തിലേയും തമിഴിലേയും പ്രമുഖതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എന്നാൽ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More