അമേരിക്കന്‍ കോണ്‍ഗ്രസിലെ വനിതാ അംഗങ്ങള്‍ക്ക് ഇസ്രായേല്‍ സന്ദര്‍ശനത്തിന് വിലക്ക്

അമേരിക്കന്‍ കോണ്‍ഗ്രസിലെ വനിതാ അംഗങ്ങള്‍ക്ക് ഇസ്രായേല്‍ സന്ദര്‍ശനത്തിന് വിലക്ക്. ഡെമോക്രാറ്റ് അംഗങ്ങളായ ഇല്‍ഹാന്‍ ഒമര്‍, റാഷിദ തയ്യിബ് എന്നിവര്‍ക്കെതിരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
മിഷിഗനില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായ റാഷിദ തയ്യിബിനും മിനസോട്ടയിലെ ഇല്‍ഹാന്‍ ഒമറുമാണ് ഇസ്രായേല്‍ സന്ദര്‍ശനാനുമതി നിഷേധിച്ചത്. രാജ്യത്തെ ബഹിഷ്‌കരിക്കുന്നതിനെ പിന്തുണച്ചവരാണ് ഇരുവരും എന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രായേലിന്റെ നടപടി. രാജ്യത്തിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിക്കുന്ന വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നുണ്ടെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു.
റാഷിദ തയ്യിബും ഇല്‍ഹാന്‍ ഒമറും ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇരുവരും ഇസ്രായേലിനെ വെറുക്കുന്നവരാണെന്നും അവര്‍ക്ക് സന്ദര്‍ശാനുമതി നല്‍കുന്നത് ഇസ്രായേലിന്റെ ശക്തിക്ഷയമായി പരിഗണിക്കപ്പെടുമെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്. അതേസമയം വിലക്ക് ജനാധിപത്യ മൂല്യങ്ങളോടുള്ള ഇസ്രായേലിന്റെ അവഹേളനമാണെന്നായിരുന്നു ഇല്‍ഹാന്‍ ഒമറിന്റെ പ്രതികരണം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here