വിചിത്രമായ ബോൾ ലീവിംഗ്; ചിരി പടർത്തി സ്മിത്ത്: ട്രോൾ വീഡിയോയുമായി കൗണ്ടി ചാമ്പ്യൻഷിപ്പ്

ആഷസ് പരമ്പരയുടെ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ പതറുകയാണ്. ഇംഗ്ലണ്ടിൻ്റെ 258 റൺസ് പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയക്ക് 80 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ മത്സരം പോലെ ഈ മത്സരത്തിലും രക്ഷാ പ്രവർത്തനം സ്റ്റീവ് സ്മിത്ത് ഏറ്റെടുത്തിരിക്കുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തിൻ്റെ വിചിത്രമായ ബോൾ ലീവിംഗ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

സുരക്ഷിതമായ ഇന്നിംഗ്സിനായാണ് സാധാരണ ബാറ്റ്സ്മാന്മാർ പന്ത് ലീവ് ചെയ്യുക. എന്നാൽ ഇവിടെ സ്മിത്ത് പന്ത് ലീവ് ചെയ്യുന്നത് അനിമേറ്റഡ് ചലനങ്ങളോടെയാണ്. ചില പന്തുകളിലാവട്ടെ കടന്നു പോയതിന് ശേഷം വിചിത്ര ഷോട്ടുകള്‍ക്ക് സ്മിത്ത് ശ്രമിച്ചിരുന്നു.

കൗണ്ടി ചാമ്പ്യന്‍ഷിപ്പാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്മിത്തിന്റെ ഈ വിചിത്ര ബോൾ ലീവിംഗിൻ്റെ വീഡിയോ പങ്കു വെച്ചത്. ട്രോൾ വീഡിയോ എന്ന തരത്തിലാണ് അവർ വീഡിയോ പുറത്തു വിട്ടത്. സംഭവം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സ്മിത്തിന്റെ മാനറിസങ്ങള്‍ കണ്ട് ചിരി നിര്‍ത്താനാവുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടി, നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍ താനാണെന്ന് ഒരിക്കല്‍ കൂടി സ്മിത്ത് തെളിയിച്ചിരുന്നു. മത്സരത്തിലെ താരവും സ്മിത്ത് തന്നെയായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More