Advertisement

നായ കുറുകെ ചാടി; ബൈക്കിൽ നിന്ന് തെറിച്ചു വീണവർ ദേഹത്ത് ബസ് കയറി മരിച്ചു

August 18, 2019
Google News 0 minutes Read

ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണവരുടെ ദേഹത്ത് ബസ് കയറിയുണ്ടായ അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ടു പേർ മരിച്ചു. പാലക്കാട് കഞ്ചിക്കോട് കെ.എൻ പുതൂരിൽ വെച്ചായിരുന്നു അപകടം. കോയമ്പത്തൂർ സ്വദേശികളായ കൃഷ്ണകുമാർ, വിവേക് എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നായ കുറുകെ ചാടിയതിനെ തുടർന്ന് മറിയുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ ഇരുവരുടെയും ദേഹത്തേക്ക് പിന്നാലെയെത്തിയ വോൾവോ ബസ് കയറി. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here