കശ്മീരിൽ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ. കോൺഗ്രസ് തനത് ശൈലിയിൽ നിന്നും പിന്മാറിയെന്ന് ഹൂഡ കുറ്റപ്പെടുത്തി. ഹരിയാനയിൽ പൊതുപരിപാടിയിൽ സംസാരിക്കവെയാണ് കേന്ദ്രസർക്കാരിനെ പിന്തുണച്ചും കോൺഗ്രസിനെ വിമർശിച്ചും ഹൂഡ രംഗത്തെത്തിയത്.

കശ്മീരിൽ 370 റദ്ദാക്കിയ നടപടിയെ തന്റെ സഹപ്രവർത്തകർ എതിർക്കുന്നത് കണ്ടു. എന്നാൽ കേന്ദ്ര സർക്കാർ നടപടിയെ താൻ പിന്തുണയ്ക്കുകയാണ്. പക്ഷേ ഹരിയാനയിലെ ബിജെപി സർക്കാരിനോട് തനിക്ക് ചോദിക്കാനുള്ളത് കഴിഞ്ഞ അഞ്ച് വർഷവും എന്ത് ചെയ്തു എന്നാണ്. കേന്ദ്രസർക്കാരിന്റെ കശ്മീർ തീരുമാനത്തിന് പിന്നിൽ ഒളിച്ചിരിക്കാതെ പിന്തുണയ്ക്കുകയാണ് വേണ്ടത്. ഹരിയാനയിൽ നിന്നുള്ള സഹോദരന്മാർ കശ്മീരിൽ സൈനികരായിട്ടുണ്ടെന്നും അതുകൊണ്ടാണ് താൻ കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചതെന്നും ഹൂഡ പറഞ്ഞു.

കോൺഗ്രസ് പഴയ കോൺഗ്രസല്ല. അതിന്റെ ശൈലി നഷ്ടപ്പെട്ട് കഴിഞ്ഞു. ദേശീയതയുടേയും ആത്മാഭിമാനത്തിന്റേയും കാര്യം വരുമ്പോൾ ആരുമായും താൻ ഒത്തുതീർപ്പിന് തയ്യാറാകില്ലെന്നും ഹൂഡ കൂട്ടിച്ചേർത്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More