ഭാര്യയെ കാമുകന് വിട്ടു നല്‍കിയതിനു പകരമായി ഭര്‍ത്താവിന് കിട്ടിയത് 71 ആടുകള്‍

ഭാര്യയെ കാമുകന് വിട്ടു നല്‍കിയതിന് ഭര്‍ത്താവിന് പപരമായി ലഭിച്ചത് 71 ആടുകളെ. ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലെ പിപ്രൈച്ച് ഗ്രാമത്തിലാണ് സംഭവം.
വിവാഹിതയായ യുവതി കാമുകനൊപ്പം ഉളിച്ചോടിയതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ഇവരെ പിടികൂടി ഗ്രാമസഭയുടെ മുന്നിലെത്തിക്കുകയായിരുന്നു. എന്നാല്‍ യുവതി കാമുകനൊപ്പം പോകുമെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ കാമുകന്‍ യുവതിയുടെ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന തീരുമാനം ഗ്രാമസഭയെടുക്കുകയായിരുന്നു.
യുവതിക്ക് പകരമായി 71 ആടുകളെ കാമുകനായ യുവാവ് നല്‍കണമെന്നായിരുന്നു ഗ്രാമസഭയുടെ തീരുമാനം. ഗ്രാമസഭയുടെ തീരുമാത്തെ ഭര്‍ത്താവും അംഗീകരിച്ചു.
തന്റെ കുടുംബത്തിന് സ്വന്തമായുണ്ടായിരുന്ന 142 ആടുകളില്‍ 71 എണ്ണത്തെയാണ് കാമുകന്‍ ഭര്‍ത്താവിന് നല്‍കിയത്. എന്നാല്‍ കാമുകന്റെ പിതാവ് യുവതിയുടെ ഭര്‍ത്താവ് ആടുകളെ മോഷ്ടിച്ചതാണെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കി. നിലവില്‍ പൊലീസിന്റെ പരിഗണനയിലാണ് വിഷയം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here