തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച ആൺകുട്ടിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച ആൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയിൽ അധ്യാപകനായ സന്തോഷിനെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു. പരാതി പിൻവലിക്കാൻ ഭീഷണിയുണ്ടെന്ന് കൂട്ടിയുടെ അമ്മ പറഞ്ഞു.
പത്ത് വയസുകാരനായ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത പ്രകടമായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
ഓട്ടിസം സെന്ററിലെ തെറാപ്പിസ്റ്റുകൾ നടത്തിയ പരിശോധനയിലും പീഡനം നടന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലെന്നാണ് പൊലീസ് ഭാഷ്യം. പരാതി പിൻവലിക്കാൻ പലരിൽ നിന്നും ഭിഷണിയുണ്ടെന്നും കുട്ടിയുടെ അമ്മ പറയുന്നു. മൊഴിയിലെ വ്യക്തതയ്ക്കായി ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളുടെയും തെറാപ്പിസ്റ്റിന്റെയും സാന്നിധ്യത്തിൽ വീണ്ടും മൊഴിയെടുക്കാനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here