ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍ ഗ്രേസ് വണ്‍ ജിബ്രാള്‍ട്ടന്‍ തീരം വിട്ടു

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍ ഗ്രേസ് വണ്‍ ജിബ്രാള്‍ട്ടന്‍ തീരം വിട്ടു. കപ്പല്‍ വിട്ടുതരണമെന്ന അമേരിക്കയുടെ ആവശ്യം തള്ളിയാണ് കപ്പല്‍ ജിബ്രള്‍ട്ടര്‍ വിട്ടുനല്‍കിയത്. 3 മലയാളികളടക്കം 29 ജീവനക്കാരാണ് കപ്പലില്‍ ഉള്ളത്.

ജിബ്രാള്‍ട്ടന്‍ തീരം വിട്ട് കിഴക്കന്‍ മെഡിറ്ററേനിയന്‍ തീരത്തുകൂടി സഞ്ചരിക്കുന്ന കപ്പലിന്റെ ലക്ഷ്യസ്ഥാനം വ്യക്തമല്ല. കപ്പല്‍ മോചിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച തന്നെ ജിബ്രാട്ടന്‍ കോടതി ഉത്തരവിട്ടിരുന്നെങ്കിലും കപ്പല്‍ പിടിച്ചെടുക്കാന്‍ യുഎസ് ഫെഡറല്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതോടെ മോചനം വൈകുകയായിരുന്നു. ഇറാനെതിരായ അമേരിക്കന്‍ ഉപരോധം യൂറോപ്യന്‍ യൂണിയന് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് ജിബ്രാട്ടര്‍ കപ്പല്‍ മോചിപ്പിച്ചത്.

തീരം വിടുംമുന്‍പ് കപ്പലിന്റെ പേര് ഡാരിയാന്‍ അഡ്രിയാന്‍ വണ്‍ എന്നാക്കി മാറ്റിയിരുന്നു. പനാമ പതാക മാറ്റി ഇറാന്‍ പതാക ഉയര്‍ത്തിയാണ് യാത്ര. ഉപരോധം നേരിടുന്ന സിറിയയിലേക്ക് അനധികൃതമായി എണ്ണ കടത്തുന്നെന്ന് ആരോപിച്ച് ജൂലൈ നാലിനാണ് ബ്രിട്ടീഷ് റോയല്‍ മറീനുകള്‍ കപ്പല്‍ പിടിച്ചെടുത്തത്.
കപ്പലുമായി ബന്ധപ്പെട്ട രേഖകള്‍ ബ്രിട്ടന് കൈമാറിയെന്നും ഇതൊക്കെ ബ്രിട്ടണ്‍ അംഗീകരിച്ചതിനാല്‍ കപ്പല്‍ ഉടന്‍ മോചിപ്പിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഇറാന്‍ പോര്‍ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗൈസേഷന്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് മലയാളികള്‍ അടക്കം 24 ഇന്ത്യക്കാരണ് കപ്പലിലുള്ളത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More