ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ തൊഴിലാളി യൂണിയന്‍

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ തൊഴിലാളി യൂണിയന്‍. പാകിസ്ഥാന്‍ എംപ്ലോയിസ് ഫെഡറേഷന്‍ എന്ന സംഘടനയാണ് ഇക്കാര്യമാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചത്.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 ആം വകുപ്പ് ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യമായുള്ള മുഴുവന്‍ വാണിജ്യബന്ധങ്ങളും പാകിസ്ഥാന്‍ നിര്‍ത്തലാക്കിയിരുന്നു. പാകിസ്ഥാനിലെ തുറമുഖങ്ങളിലും എയര്‍പോര്‍ട്ടുകളിലും ഇതിനോടകം ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ വില്‍പനക്കായി വിതരണം ചെയ്യാനുള്ള അനുമതിയാണ് പാകിസ്ഥാന്‍ എംപ്ലോയിസ് ഫെഡറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ജീവന്‍രക്ഷാ മരുന്നുകള്‍ അടക്കമുള്ള അത്യാവശ്യ ഉല്‍പ്പന്നങ്ങളാണ് വിതരണം ചെയ്യാനാവാതെ കെട്ടികിടക്കുന്നതെന്നും സംഘടന സര്‍ക്കാരിനെ അറിയിച്ചു.
ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നത് വരെ നിലവില്‍ ഇറക്കുമതി ചെയ്തവ വിതരണം ചെയ്യാന്‍ അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യമെന്ന് വൈസ് പ്രസിഡന്റ് സാക്കി അഹമ്മദ് ഖാന്‍ പറഞ്ഞു. അതുണ്ടായില്ലെങ്കില്‍ രാജ്യത്ത് ആവശ്യ സാധനങ്ങളുടെ വലിയ ദൗര്‍ലഭ്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 ആം വകുപ്പ് ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ഉല്‍പ്പനങ്ങള്‍ പാകിസ്താനില്‍ വിലക്കേര്‍പ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here