‘വിശ്വാസമില്ലാത്തത് വിൽക്കില്ല’; ശില്പ ഷെട്ടി നിരസിച്ചത് പത്ത് കോടിയുടെ പരസ്യം

വിശ്വാസമില്ലാത്തത് വിൽക്കാൻ തനിക്ക് കഴിയില്ലെന്ന് ബോളിവുഡ് താരം ശില്പ ഷെട്ടി. ഈ നിലപാടിന്മേൽ നടി നിരസിച്ചത് പത്ത് കോടി രൂപ പ്രതിഫലം കിട്ടുമായിരുന്ന പരസ്യമാണ്.
ശരീരം മെലിയുന്നതിനുള്ള ആയുര്‍വേദ മരുന്നിന്റെ പരസ്യ മോഡലാകാനുള്ള ഓഫറാണ് ശില്പ വേണ്ടെന്നു വെച്ചത്. താന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ തനിക്കാവില്ല എന്ന നിലപാട് എടുത്താണ് ഓഫറിനോട് ശിൽപ നോ പറഞ്ഞത്.
“പെട്ടെന്നുള്ള ഫലം വാഗ്‌ദാനം ചെയ്യുന്ന മെലിയാനുള്ള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. പക്ഷെ, ശരിയായ ആഹാരക്രമത്തിനും ചിട്ടയോടെയുള്ള ജീവിതചര്യയ്ക്കും പകരംവയ്ക്കാന്‍ മറ്റൊന്നിനുമാവില്ല”- ശിൽപ പറയുന്നു. ജീവിത രീതി ചെറുതായി ഒന്ന് പരിഷ്‌കരിച്ചാല്‍ ദീര്‍ഘനാളത്തേയ്ക്കുള്ള ഫലമുണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു.
രണ്ട് കോടിയോളം രൂപ പ്രതിഫലം ലഭിക്കുമായിരുന്നിട്ടും ഫെയർനസ് ക്രീം പരസ്യത്തോട് നോ പറഞ്ഞ നടി സായ് പല്ലവിയെ ആരാധകർ ഏറെ അഭിനന്ദിച്ചിരുന്നു. അതിനു ശേഷമാണ് ശില്പ ഷെട്ടിയും അഭിനന്ദിക്കപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here