സിസ്റ്റർ ലൂസിയെ മഠത്തിൽ പൂട്ടിയിട്ടു; വാതിൽ തുറന്നത് പൊലീസ് എത്തിയ ശേഷം

ഫ്രാങ്കോ മുളക്കലിനെതിരായി സമരം ചെയ്തതിന് എഫ്‌സിസി സന്യാസസമൂഹം പുറത്താക്കിയ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ മുറിയിൽ പൂട്ടിയിട്ടതായി ആരോപണം. പൊലീസ് എത്തിയാണ് വാതിൽ തുറപ്പിച്ചത്.

ഇന്ന് രാവിലെ ആറര മുതലാണ് സംഭവമെന്ന് സംശയിക്കുന്നതായി സിസ്റ്റർ പറയുന്നു. മഠത്തിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനയ്ക്ക് പോകുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. അത്യധികം മനുഷ്യത്വ രഹിതമായ സംഭവമെന്നും സിസ്റ്റർ ലൂസി കളപ്പുരക്കൽ പറഞ്ഞു.

കഴിഞ്ഞ ദിവസം സിസ്റ്റ് ലൂസി മഠത്തിൽ നിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് കാണിച്ച് കുടുംബത്തിന് സഭ കത്തയച്ചിരുന്നു. മേധയാ പുറത്ത് പോകാത്തതു കൊണ്ട് ഒരു അവകാശവും ലൂസിക്ക് ലഭിക്കില്ലെന്നും, ശിഷ്ടകാലം ജീവിക്കാൻ അധ്യാപക വൃത്തിയിലൂടെ ലഭിച്ച തുക മതിയാകുമല്ലോ എന്നും കത്തിൽ പറയുന്നു. കത്തിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു. മഠം വിട്ടിറങ്ങില്ലെന്നും നിയമപരമായി നേരിടുമെന്നും ലൂസി കളപ്പുരക്കലും പ്രതികരിച്ചിരുന്നു.

Read Also : ദൈവ വചനത്തിന് വിരുദ്ധമായൊന്നും ചെയ്തിട്ടില്ല; നടക്കുന്നത് അസത്യ പ്രചാരണമെന്നും വത്തിക്കാനോട് സിസ്റ്റർ ലൂസി

നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി വത്തിക്കാനും കത്തയച്ചിരുന്നു. എഫ്‌സിസി തനിക്കെതിരെ അസത്യ പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ദൈവവചനത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നും വത്തിക്കാന് നൽകിയ കത്തിൽ സിസ്റ്റർ ലൂസി വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്തതുകൊണ്ടാണ് താൻ ഇരയാക്കപ്പെടുന്നത്. പുറത്താക്കൽ നടപടി റദ്ദാക്കി മുഴുവൻ സമയവും സഭയിൽ പ്രവർത്തിക്കാൻ തന്നെ അനുവദിക്കണമെന്നും സിസ്റ്റർ ലൂസി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പീഡനക്കേസുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ചതിനാണ് സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് നേരത്തെ പുറത്താക്കിയത്. കാരണം കാണിക്കൽ നോട്ടീസിന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും താക്കീതുകൾ അവഗണിച്ചെന്നും കാണിച്ചാണ് മെയ് 11 ന് ചേർന്ന ജനറൽ കൗൺസിൽ യോഗം ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊല്ലത്ത് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
വീടിന് സമീപത്തുള്ള ഇത്തിക്കരയാറ്റിലാണ് മൃതദേഹം കണ്ടെത്തുന്നത്
Top
More