അമിതാഭ് ബച്ചന് ലിവർ സിറോസിസ്; 75 ശതമാനം കരൾ പ്രവർത്തനരഹിതം

ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന് ഗുരുതര കരൾ രോഗമായ ലിവർ സിറോസിസ്. തന്റെ കരൾ 75 ശതമാനം പ്രവർത്തനരഹിതമാണെന്നും 25 ശതമാനം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അമിതാഭ് ബച്ചൻ തന്നെയാണ് വെളിപ്പെടുത്തിയത്. പന്ത്രണ്ട് ശതമാനം പ്രവർത്തിക്കുന്ന കരളുമായി പ്രതിസന്ധികളെ അതിജീവിച്ചവരുണ്ടെന്നും അമിതാഭ് ബച്ചൻ പറയുന്നു.

മദ്യപിക്കുന്നവർക്കാണ് പ്രധാനമായും ലിവർ സിറോസിസ് ബാധിക്കുന്നത്. മദ്യപനല്ലാത്ത അമിതാഭ് ബച്ചന് രോഗം പിടിപ്പെട്ടത് മറ്റൊരു രീതിയിലാണ്. 1982 ൽ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് പരുക്ക് പറ്റിയിരുന്നു. ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. രക്തം വാർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബച്ചന് അറുപതോളം കുപ്പി രക്തം വേണ്ടിവന്നു. ആ രക്തത്തിലൂടെ പകർന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസാണ് ലിവർ സിറോസിസിന് കാരണമായതെന്ന് ബച്ചൻ പറയുന്നു.

സാധാരണ നിലയിൽ മദ്യപാനമാണ് ഗുരുതര കരൾ രോഗമായ സിറോസിസിന് കാരണമാകുന്നത്. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഫാറ്റി ലിവർ, ചില മരുന്നുകളുടെ അമിത ഉപയോഗം എന്നിവ മൂലവും ലിവർ സിറോസിസ് വരാം. കരളിലെ നല്ല കോശങ്ങളുടെ സ്ഥാനത്ത് ഫൈബ്രൈസിസ്, വീങ്ങിയ കോശങ്ങൾ, സ്റ്റാർ ടിഷ്യുകൾ, കേടായ കോശങ്ങൾ തുടങ്ങിയവ രൂപപ്പെട്ട് കരൾ ദ്രവിക്കുകയും പ്രവർത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ലിവർ സിറോസിസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top