Advertisement

പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍തഥി നിര്‍ണയത്തിനൊരുങ്ങി കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം

August 20, 2019
Google News 0 minutes Read

പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍തഥി നിര്‍ണയത്തിനൊരുങ്ങി കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം. ആര് മത്സരിക്കണമെന്ന് തീരുമാനിക്കാനും ചിഹ്നം നല്‍കാനുമുള്ള അധികാരം വര്‍ക്കിംഗ് ചെയര്‍മാനാണെന്ന് വ്യക്തമാക്കി നേതൃത്വം രംഗത്തെത്തി. കോടതി വിധികള്‍ മുന്‍നിര്‍ത്തി പാര്‍ട്ടിയില്‍ പിടിമുറുക്കാനാണ് ജോസഫ് പക്ഷത്തിന്റെ നീക്കം

പിളര്‍പ്പിനെ തുടര്‍ന്ന് ഇരു വിഭാഗവും തുടങ്ങിവച്ച നിയമ യുദ്ധത്തില്‍ മേല്‍ക്കൈ നേടി നില്‍ക്കുന്നത് പി.ജെ ജോസഫ് പക്ഷമാണ്. സമാന്തര സംസ്ഥാന കമ്മറ്റിയിലൂടെ സ്വയം അധിപനാണെന്ന് പ്രഖ്യാപിച്ച ജോസ് കെ മാണിക്ക് ചെയര്‍മാന്റെ അധികാരങ്ങള്‍ ഉപയോഗിക്കാനാകില്ല. ഇതോടെ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താനാണ് ജോസഫിന്റെ നീക്കം. പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും ജോസഫ് ക്യ്ാമ്പില്‍ തുടങ്ങിക്കഴിഞ്ഞു. ആര് മത്സരിക്കുമെന്ന് തീരുമാനിക്കാനും, രണ്ടില ചിഹ്നം അനുവദിക്കാനുമുള്ള അധികാരം പി.ജെ ജോസഫിനാണെന്ന് അവകാശപ്പെട്ട് നേതൃത്വം രംഗത്തെത്തി.

ഇതിനിടെ ഇരുപത്തിമൂന്നിന് സ്റ്റീയറിംഗ് കമ്മറ്റി യോഗം ചേരാനും ജോസഫ് വിഭാഗം തീരുമാനിച്ചു. കോടതി ഉത്തരവ് ലംഘിച്ച് പാര്‍ട്ടി ഓഫീസും അധികാരങ്ങളും ഉപയോഗിക്കുന്ന ജോസ് കെ മാണിക്കെതിരെ നിയമനടപടികള്‍ ശക്തമാക്കാനുള്ള ആലോചനയും അണിയറയില്‍ നടക്കുന്നുണ്ട്. സാഹചര്യങ്ങള്‍ പ്രതികൂലമായതിനെ തുടര്‍ന്ന് ജോസ് കെ മാണി വിഭാഗം ആശങ്കയിലാണ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here