പുന:സംഘടനയിൽ മുരളീധരന് പരാതിയുണ്ടാകേണ്ട കാര്യമില്ലെന്നും എല്ലാം സുതാര്യമെന്നും മുല്ലപ്പള്ളി

കെപിസിസി പുന:സംഘടനയിൽ കെ.മുരളീധരന് പരാതിയുണ്ടാകേണ്ട കാര്യമില്ലെന്നും എല്ലാം സുതാര്യമായാണ് നടക്കുന്നതെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി പുന:സംഘടനയിൽ നിലവിൽ പ്രശ്‌നങ്ങളൊന്നുമില്ല. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടിട്ടുണ്ട്. മുരളിക്ക് പരാതിയുണ്ടോ എന്ന് തനിക്കറിയില്ല. സമവായത്തിലൂടെ എല്ലാവരെയും വിശ്വാസത്തിലെടുക്കുന്ന സമീപനമാണ് തന്റേത്.
Read Also; കെപിസിസി പുനഃസംഘടനയിൽ അതൃപ്തി അറിയിച്ച് കെ മുരളീധരൻ; മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നൽകി
ജംബോ കമ്മിറ്റികൾ വേണ്ടെന്ന അഭിപ്രായം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഒരാൾക്ക് ഒരു പദവി എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും ചർച്ചകൾ തുടരുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പിഎസ്‌സി ക്രമക്കേട് സംബന്ധിച്ച വിഷയത്തിൽ പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ ഉള്ള മറ്റുവർ പുറത്ത് പോവാൻ ഇടവരരുത്. കെഎസ്ഇബി ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ സംഭവം ഗുരുതരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here