Advertisement

യുഎന്‍എ അഴിമതി; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്

August 20, 2019
Google News 0 minutes Read

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ക്രൈംസ് എഡിജിപിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷായടക്കമുള്ള യുഎന്‍എ ഭാരവാഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

യുഎന്‍എ ഭാരവാഹികളായ ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പിഡി ജിത്തു എന്നിവരുടെ ഹര്‍ജിയില്‍ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ക്രമക്കേട് ആരോപണത്തില്‍ കഴമ്പില്ലെന്നും അന്വേഷണം അനന്തമായി നീളുന്നുവെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. യുഎന്‍എയിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ ജാസ്മിന്‍ ഷാ അടക്കമുള്ളവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ക്രൈം ബ്രാഞ്ച് തൃശൂര്‍ യൂണിറ്റിന്റെ അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചതും വാദത്തിനിടെ ജാസ്മിന്‍ ഷാ ചൂണ്ടിക്കാട്ടി. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട ഹൈക്കോടതി
ജാസ്മിന്‍ ഷായെ എന്തുകൊണ്ട് ഇതുവരെ ചോദ്യം ചെയ്തില്ലെന്ന് ചോദിച്ചു. ജാസ്മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് മറുപടി. തുടര്‍ന്നാണ് യുഎന്‍എയിലെ അഴിമതിക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here