ഭാര്യ ലഡ്ഡു മാത്രം കഴിക്കാൻ നൽകുന്നു; വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ്

ഭാ​ര്യ ല​ഡ്ഡു മാ​ത്രം ക​ഴി​ക്കാ​ൻ ന​ൽ​കു​ന്നെ​ന്ന കാ​ര​ണ​ത്താ​ൽ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കു​ടും​ബ​കോ​ട​തി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റ് സ്വ​ദേ​ശി​യാ​ണു വി​ചി​ത്ര വാ​ദ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

താ​ന്ത്രി​ക വി​ധി​പ്ര​കാ​രം ഭാ​ര്യ ത​നി​ക്കു ദി​വ​സേ​ന ലഡ്ഡു മാ​ത്രം ന​ൽ​കു​ന്നെ​ന്നാ​ണു യു​വാ​വി​ന്‍റെ പ​രാ​തി. രാ​വി​ലെ​യും വൈ​കി​ട്ടും നാ​ലു ലഡ്ഡു വീ​തം ന​ൽ​കും. മ​റ്റു ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളൊ​ന്നും ഭാ​ര്യ ന​ൽ​കാ​റി​ല്ല. ത​നി​ക്ക് ചി​ല ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് താ​ന്ത്രി​ക വി​ധി​പ്ര​കാ​രം എ​ന്ന കാ​ട്ടി ഭാ​ര്യ ലഡ്ഡു മാ​ത്രം ന​ൽ​കി തു​ട​ങ്ങി​യ​തെ​ന്നും വേ​ർ​പി​രി​യ​ൽ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ദമ്പതികൾക്കു മൂ​ന്നു കു​ട്ടി​ക​ളു​ണ്ട്.

വി​വാ​ഹ​മോ​ച​ന​ത്തി​നു​ള​ള കാ​ര​ണം അമ്പ​ര​പ്പി​ച്ചെ​ങ്കി​ലും അ​ന്ധ​വി​ശ്വാ​സം ആയതിനാൽ ഭാ​ര്യ​യു​ടെ നി​ല​പാ​ടു സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണു ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റി​ന്‍റെ നി​ല​പാ​ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More