പി ചിദംബരം അറസ്റ്റിൽ

പി ചിദംബം സിബിഐ കസ്റ്റഡിയിൽ. ഐഎൻഎക്‌സ് മീഡിയ കേസിലാണ് ചിദംബരം സിബിഐ കസ്റ്റഡിയിലായത്. ചിദംബരത്തെ സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ഇരുപതംഗ സിബിഐ സംഘം മതിൽ ചാടി കടന്നാണ് ചിദംബരത്തെ കസ്റ്റഡിയിലെടുത്തത്.

നേരത്തെ 27 മണിക്കൂർ ഒളിവിൽ കഴിഞ്ഞതിന് ശേഷം കോൺഗ്രസ് ആസ്ഥാനത്ത് ചിദംബരം വാർത്താ സമ്മേളനം നടത്തിയിരുന്നു. ചിദംബരത്തെ കസ്റ്റഡിയിലെടുക്കാൻ സിബിഐ അവസരം നോക്കിയിരിക്കവെയാണ് ചിദംബരം എഐസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തിയത്. തുടർന്ന് സിബിഐ എഐസിസി ആസ്ഥാനത്തെത്തിയെങ്കിലും ചിദംബരം വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ചിദംബരത്തിന്റെ വീട്ടിലെത്തിയ സിബിഐ സംഘം മതിൽ ചാടി കടന്നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത്.

Read Also : ‘ഐഎൻഎക്‌സ് മീഡിയ കേസിൽ പ്രതിയല്ല; എഫ്‌ഐആർ എനിക്കെതിരല്ല ‘ : പി ചിദംബരം

ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് ഐഎൻഎക്‌സ് മീഡിയയ്ക്കു വിദേശത്തുനിന്ന് മുതൽ മുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതിൽ അഴിമതി നടന്നെന്നാണ് സിബിഐയുടെ കേസ്. ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കേസിൽ കാർത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ ജാമ്യത്തിലാണ്. ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്ന നിലപാടാണ് സിബിഐക്കുമുള്ളത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More