Advertisement

ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരത്തിന് ജാമ്യം

December 4, 2019
Google News 1 minute Read

ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരത്തിന് ജാമ്യം. ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ഇതോടെ ചിദംബരം ഇന്ന് ജയിൽ മോചിതനാകും.

ഓഗസ്റ്റ് ഇരുപത്തിയൊന്നിനാണ് സിബിഐ അന്വേഷണസംഘം ചിദംബരത്തെ കസ്റ്റഡിയിലെടുത്തത്. സിബിഐ കേസിൽ ഒക്ടോബർ ഇരുപത്തിരണ്ടിന് സുപ്രിംകോടതി ജാമ്യം നൽകി. എന്നാൽ, ഇതിനിടെ ഐഎൻഎക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ചിദംബരത്തിന്റെ അറസ്റ്റ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബർ പതിനാറിന് തിഹാർ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

എയർസെൽ കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ഇ.ഡി ഡൽഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അടുത്ത ജനുവരി പതിനേഴിന് മാത്രമേ പരിഗണിക്കുകയുള്ളൂ. കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ചിദംബരത്തിന്റെ വാദം. സാമ്പത്തിക കുറ്റകൃത്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ന്നൊൽ കോടതി ഈ വാദം തള്ളുകയായിരുന്നു.

Story Highlights : INX Media case, P Chidambaram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here