സ്മാർട്ട് ഹജ്ജ് കാർഡ് വിതരണം അടുത്ത ഹജ്ജ് മുതൽ

ഹജ്ജ് തീര്‍ഥാടകര്‍ക്ക് സ്മാര്‍ട്ട് ഹജ്ജ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന പദ്ധതി അടുത്ത ഹജ്ജ് മുതല്‍ ആരംഭിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ കാര്‍ഡില്‍ നിന്ന് ലഭിക്കും. തീര്‍ഥാടകര്‍ക്ക് താമസ സ്ഥലങ്ങള്‍ കണ്ടെത്താനും മെച്ചപ്പെട്ട ആരോഗ്യ പരിചരണം ഉറപ്പു വരുത്താനും ഇതുവഴി സാധിക്കും.
തീര്‍ഥാടകരുടെ വ്യക്തിപരമായ വിവരങ്ങളും, ആരോഗ്യസ്ഥിതി, താമസ സ്ഥലം, ഹജ്ജ് സര്‍വീസ് ഏജന്‍സി തുടങ്ങിയ വിവരങ്ങളും ലഭിക്കുന്ന ഹൈടെക് സ്മാര്‍ട്ട് കാര്‍ഡുകള്‍ അടുത്ത വര്‍ഷം മുതല്‍ പരമാവധി തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യാനാണ് നീക്കം. തീര്‍ഥാടകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും കാണാതാകുന്ന തീര്‍ഥാടകരെ കണ്ടെത്താനും ഈ സംവിധാനം വഴി സാധിക്കും. ലൊക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റം കാര്‍ഡുകളില്‍ ഉണ്ടാകും.
Read Also : ഇത്തവണ ഹറമൈൻ ട്രെയിനിൽ യാത്ര ചെയ്ത ഹജ്ജ് തീർത്ഥാടകരുടെ എണ്ണം അര ലക്ഷം
സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ള തീര്‍ഥാടകര്‍ പുണ്യസ്ഥലങ്ങളില്‍ പാസ്പോര്‍ട്ട് കൈവശം വെക്കേണ്ട ആവശ്യമില്ല. എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനും തമ്പുകളില്‍ പ്രവേശിക്കാനും സ്മാര്‍ട്ട് ഹജ്ജ് കാര്‍ഡുകള്‍ കൊണ്ട് സാധിക്കുമെന്ന് ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബന്തന്‍ പറഞ്ഞു. ഒരു കാര്‍ഡിന് നൂറു ഡോളറില്‍ കൂടുതല്‍ വില വരുമെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം ഇരുപത്തി അയ്യായിരം തീര്‍ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here