നെടുങ്കണ്ടം കസ്റ്റഡി മരണം; മേലുദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ പൊലീസിലെ മേലുദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്.
More read: നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
കേസ് സിബിഐക്ക് വിട്ട് ഓഗസ്റ്റ് 16ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതായും ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫ് ഹൈക്കോടതിയെ അറിയിച്ചു. സാമ്പത്തിക തട്ടിപ്പു കേസില്‍ നെടുങ്കണ്ടം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ വിജയയും മാതാവും മകനും നല്‍കിയ ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
More Read:നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക് വിടാൻ മന്ത്രിസഭാ തീരുമാനം
ഹരിത ഫിനാന്‍സ് തട്ടിപ്പിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത രാജ് കുമാറിനെ ജൂണ്‍ 12 മുതല്‍ 16 വരെ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്റെ വിശ്രമ മുറിയില്‍ ക്രൂരമായ മര്‍ദനത്തിനിരയാക്കുകയായിരുന്നു. 16നു കോടതിയില്‍ ഹാജരാക്കി പീരുമേട് ജയിലിലേക്കു റിമാന്‍ഡ് ചെയ്ത രാജ്കുമാര്‍, ജൂണ്‍ 21ന് പീരുമേട് സബ് ജയിലില്‍ വെച്ച് മരണപ്പെടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here