Advertisement

നൗഷാദ് കൊലപാതകം; രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

August 22, 2019
Google News 1 minute Read

ചാവക്കാട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. മുഹമ്മദ് മുസ്തഫ, ഫാമിസ് അബൂബക്കര്‍ എന്നിവരാണ് അറസ്റ്റിലായത്.കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന നൗഷാദിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍, ഗൂഢാലോചന നടത്തിയ ചെറുതുരുത്തി സ്വദേശി മുഹമ്മദ് മുസ്തഫ, ചാവക്കാട് പാലയൂര്‍ സ്വദേശി ഫാമിസ് അബൂബക്കര്‍ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

More read:ചാവക്കാട് പുന്ന നൗഷാദ് കൊലപാതകം; അഞ്ച് പേർ പൊലീസ് കസ്റ്റഡിയിലുള്ളതായി സൂചന

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിന്‍ പുന്നയൂര്‍ അവിയൂര്‍ വാലിപറമ്പില്‍ ഫെബീര്‍ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 30ന് വൈകുന്നേരം ആറരയോടെയാണ് ചാവക്കാട് പുന്നയില്‍ വെച്ച് നൗഷാദ് അടക്കം നാലുപേര്‍ക്ക് വെട്ടേറ്റത്. അടുത്ത ദിവസം നൗഷാദ് മരിച്ചു. അതേസമയം നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് അന്വേഷണം എന്‍ ഐ എക്ക് വിടണമെന്നുമാണ് നൗഷാദിന്റെ കുടുംബത്തിന്റെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here