മാക്കൂട്ടം ഹൈവേ: ഗതാഗത തടസം നീക്കാന്‍ നടപടി

തലശേരി മാക്കൂട്ടം ഹൈവേയിലെ ഗതാഗത തടസം ഒഴിവാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ദ്ധനറാവു കര്‍ണാടക മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും നേരില്‍ കണ്ട് പ്രശ്‌നം അവതരിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഇക്കഴിഞ്ഞ കനത്ത മഴയിലാണ് കേരള അതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാറി കര്‍ണാടകയിലെ പെരുംപാടിയില്‍ മണ്ണിടിഞ്ഞ് റോഡ് തകര്‍ന്നത്. ആഗസ്റ്റ് 19 മുതല്‍ റോഡ് താത്കാലികമായി നന്നാക്കി ചെറു വാഹനങ്ങള്‍ കടത്തി വിടുന്നുണ്ട്. വനഭൂമി ഏറ്റെടുത്ത് മറ്റൊരു വഴി ഒരുക്കുമെന്ന് കര്‍ണാടക ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ഇവിടത്തെ ഗതാഗതം സംബന്ധിച്ച് ഉടനടി നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ ഇതുവഴി വലിയ വാഹനങ്ങള്‍ കടത്തിവിടാനാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here