ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നിലപാട് മാറ്റി സിപിഎം

തുടര്‍ച്ചയായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോടുള്ള നിലപാട് മാറ്റി സിപിഎം. റിപ്പോര്‍ട്ടിലെ ശുപാര്‍ശ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് സിപിഎം സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രദ്ധയൂന്നാനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു.
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ സിപിഎം പൂര്‍ണമായും എതിര്‍ത്തിരുന്നു. റിപ്പോര്‍ട്ടിനെതിരെ സമരം ചെയ്ത ഹൈറേഞ്ച് സംരക്ഷണ സമിതി ജോയ്‌സ് ജോര്‍ജ് സിപിഎം എംപിയുമായി. തുടര്‍ച്ചയായ പ്രളയ ദുരന്തം പക്ഷേ സിപിഎമ്മിനേയും മാറ്റിച്ചിന്തിപ്പിക്കുകയാണ്.
കെട്ടിട നിര്‍മാണ രീതിയിലും മാറ്റം വേണമെന്ന നിലപാടാണ് സര്‍ക്കാരിനെ പോലെ സിപിഎമ്മിനും . പ്രീ ഫാബ് നിര്‍മാണ രീതി പ്രോത്സാഹിപ്പിക്കാനാണ് സിപിഎം തീരുമാനം. പരിസ്ഥിതി മുഖ്യവിഷയമായി സിപിഎം ഏറ്റെടുക്കുകയാണ്. ഈ രംഗത്തെ സംഘടനകളെ പലരും തട്ടിയെടുക്കുന്നതായി സംസ്ഥാന സമിതിയില്‍ പലരും ചൂണ്ടിക്കാട്ടിയിരുന്നു. പരിസ്ഥിതി സംരക്ഷണ സംഘടനകളോട് യോജിച്ച് പ്രവര്‍ത്തിക്കാനും സിപിഎം തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here