തൃശൂർ മെഡിക്കൽ കോളജിൽ ഒന്നര വയസുള്ള കുട്ടി മരിച്ച സംഭവം; മരണകാരണം മോഹനൻ വൈദ്യരുടെ ചികിത്സയെന്ന് ഡോക്ടറുടെ വെളിപ്പെടുത്തൽ

പ്രോപ്പിയോണിക് അസിഡീമിയ ബാധിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയ, ഒന്നര വയസുള്ള കുട്ടി മരിച്ച സംഭവത്തിൽ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തൽ. മരണത്തിന് ആക്കം കൂട്ടിയത് നാട്ടുവൈദ്യൻ മോഹനൻ വൈദ്യരുടെ ചികിത്സയാണെന്നും കുട്ടിക്ക് ഓട്ടിസമാണെന്ന് ബന്ധുക്കളെ നാട്ടുവൈദ്യൻ തെറ്റിദ്ധരിപ്പിച്ചതായും ഡോക്ടർ വിപിൻ 24 നോട് പറഞ്ഞു.
എന്നാൽ അവസാന ശ്രമം എന്ന നിലക്കാണ് മോഹനൻ വൈദ്യരെ കണ്ടതെന്നും മരണത്തിന് വൈദ്യരുടെ ചികിത്സ കാരണമായി എന്ന് കരുതുന്നില്ലെന്നും കുട്ടിയുടെ അച്ഛൻ സലിം പറഞ്ഞു.
പ്രൊപ്പിയോണിക്ക് അസിഡീമിയക്ക് ചികിത്സ നല്‍കിയിട്ടില്ലെന്നും മരിച്ച കുട്ടിയെ അറിയില്ലെന്നുമാണ് വിഷയത്തില്‍ മോഹന്‍ നായരുടെ പ്രതികരണം.
Read Also : റാന്നിയിൽ വനിതാ പൊലീസ് കോൺസ്റ്റബിളിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഇന്നലെ ഡോ.വിപിൻ ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരുന്നു. പ്രൊട്ടീനും കൊഴുപ്പും ദഹിപ്പിക്കാൻ കഴിയാത്ത പ്രോപ്പിയോണിക് അസിഡീമിയ എന്ന രോഗമുള്ള കുട്ടിയാണ് മരിച്ചത്. എന്നാൽ കുട്ടിക്ക് ആ രോഗമല്ല മറിച്ച് ഓട്ടിസമാണെന്ന് മോഹനൻ വൈദ്യർ പറഞ്ഞതായും അതിനുള്ള ചികിത്സയാണ് അദ്ദേഹം നൽകിയതെന്നും ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കഴിഞ്ഞ വർഷം കോഴിക്കോട് നിപ ബാധ ഉണ്ടായകാലത്ത് നിപ എന്നൊരു രോഗം ഇല്ലെന്ന വാദവുമായി വൈദ്യർ രംഗത്തെത്തിയിരുന്നു. മുമ്പ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നപ്പോൾ മോഹനൻ വൈദ്യർ ചികിത്സ നടത്തുന്നത് വിലക്കി സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here