റാന്നിയിൽ വനിതാ പൊലീസ് കോൺസ്റ്റബിളിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

റാന്നി വലിയകുളത്ത് വനിതാ പൊലീസ് കോൺസ്റ്റബിളിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കെ.എ.പി. ബറ്റാലിയനിലെ ഹണി രാജ് (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത നാലാമത്തെ പൊലീസ് സേനാംഗമാണ് ഹണി. കഴിഞ്ഞ ദിവസം ആലുവ തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പി.സി ബാബു വീടിനുള്ളിൽ തൂങ്ങി മരിച്ചിരുന്നു.
Read Also; ആലുവ ചെങ്ങമനാട് പൊലീസ് ക്വാർട്ടേഴ്‌സിൽ എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ജോലി സംബന്ധമായ സമ്മർദങ്ങളെ തുടർന്നാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് ആരോപണമുയർന്നിട്ടുണ്ട്. ആഗസ്റ്റ് 8 ന് ആലുവ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പൗലോസ് ജോണിനെ പൊലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പൊലീസുകാർക്ക് മേൽ ചെങ്ങമനാട് സിഐ അമിത ജോലി ഭാരം അടിച്ചേൽപ്പിച്ചിരുന്നതായി പൗലോസ് ജോണിന്റെ സഹപ്രവർത്തകർ ആരോപിച്ചിരുന്നു. പാലക്കാട് എആർ ക്യാമ്പിലെ പൊലീസുകാരനായ കുമാർ സഹപ്രവർത്തകരുടെ മാനസിക പീഡനത്തെ തുടർന്ന് ജൂലായ് 25 ന് ആത്മഹത്യ ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here