റെക്കോര്‍ഡ് തിരുത്തി സ്വര്‍ണ വില; പവന് 320 രൂപ കൂടി 28,320 ല്‍ എത്തി

സ്വര്‍ണ വില റെക്കോര്‍ഡ് തിരുത്തി വീണ്ടും മുന്നോട്ട്. ഇന്ന് പവന് 320 പവന് 320 രൂപ കൂടി 28,320 ല്‍ എത്തി. ഗ്രാമിന് 3,540 രൂപയുമാണ് ഇന്നത്തെ വില. രാജ്യാന്തര സാഹചര്യങ്ങളാണ് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണം. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കി.

ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നതും വിപണിയില്‍ സ്വര്‍ണത്തിളക്കം കൂട്ടിയിട്ടുണ്ട്. ഓഹരി വിപണികളിലെ തകര്‍ച്ച സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കരുതാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിന്റെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ അടുത്ത ഓണം, വിവാഹ സീസണുകള്‍ തുടങ്ങുന്നതിനാല്‍ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top