Advertisement

സീരിയൽ വില്ലനായി: ഭർത്താവും ഭാര്യയും മാതാപിതാക്കളും തമ്മിൽ കൂട്ടത്തല്ല്; ഒടുവിൽ ഭർത്താവിനെ ഭാര്യ വാക്കത്തിക്ക് വെട്ടി

August 24, 2019
Google News 0 minutes Read

ടിവി സീരിയൽ വില്ലനായതോടെ ഭാര്യ ഭർത്താവിനെ വെട്ടി. കോട്ടയം കുമരകത്താണ് സംഭവം. സീരിയൽ കാണുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് വാക്കത്തി പ്രയോഗത്തിൽ അവസാനിച്ചത്. വെട്ടു കൊണ്ട ഭർത്താവ് ആശുപത്രിയിൽ അഡ്മിറ്റാണ്. ഭാര്യയെയും മാതാപിതാക്കളെയും കുമരകം പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവങ്ങൾ അരങ്ങേറിയത്. മദ്യലഹരിയിൽ ഭാര്യാഗൃഹത്തിലെത്തിയ ഭർത്താവ് ടിവിയിൽ സീരിയൽ കണ്ടുകൊണ്ടിരുന്ന ഭാര്യയോട് ചോറുവിളമ്പാൻ ആവശ്യപ്പെട്ടു. എന്നാൽ സീരിയൽ കണ്ടുകൊണ്ടിരുന്ന ഭാര്യ ഭർത്താവ് പറഞ്ഞതിനോട് കേട്ടഭാവം പോലും കാണിച്ചില്ല.

ഇതോടെ ഭർത്താവ് ഭാര്യയോട് കയർത്തു സംസാരിച്ചു. ഇരുവരും വാക്കേറ്റം തുടങ്ങി ഒടുവിൽ കയ്യാങ്കളിയിലെത്തി. ഇതോടെ ഭാര്യാപിതാവും മാതാവും വിഷയത്തിൽ ഇടപെട്ടു. തുടർന്ന് കൂട്ടത്തല്ലായി. ഇതിനിടെയാണ് ഭാര്യ ഭർത്താവിനെ വെട്ടിവീഴ്ത്തിയത്.

മണർകാട് സ്വദേശി അഭിലാഷ് (34) ആണ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇയാളുടെ കുമരകത്തെ ഭാര്യാഗൃഹത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. സ്ഥിരം മദ്യപാനിയായ അഭിലാഷ് വീട്ടിലെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസവും ഇത് തന്നെയാണ് സംഭവിച്ചതെന്നാണ് പോലീസ് ഭാഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here