കുപ്പി തന്നാല്‍ ടിക്കറ്റ് തരാം; പ്ലാസ്റ്റിക്കിനെ തുരത്താന്‍ വിചിത്ര നിയമവുമായി അധികൃതര്‍

ഇക്വഡോറിന്റെ തെക്കു പടിഞ്ഞാറന്‍ നഗരമായ ഗുയാക്വില്ലില്‍ പ്ലാസ്റ്റിക്കിനെ തുരത്താന്‍ ഒരു വിചിത്ര നിയമം കൊണ്ടുവന്നിരിക്കുകയാണ് അധികൃതര്‍. യാത്ര ചെയ്യണമെങ്കില്‍ പ്ലാസ്റ്റിക് കുപ്പികള്‍ നല്‍കണം. സംഗതി ഒരല്‍പം അതിശയോക്തി ഉളവാക്കുന്നതാണെങ്കിലും നിയമം ഫലിച്ചു എന്നു വേണം പറയാന്‍. നഗരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ ഇതല്ലാതെ വേറെരു വഴിയുമില്ല എന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ക്കിടയിലേക്ക് ഇങ്ങനെയൊരു പദ്ധതി അധികൃതര്‍ കൊണ്ടുവരുന്നത്.
ഒരോ പ്ലാസ്റ്റിക് കുപ്പിക്കും എത്രയാണ് വിലയെന്ന് പരസ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഓരോ സ്ഥലത്തേക്ക് പോകുമ്പോഴും എത്ര കുപ്പികള്‍ നല്‍കണമെന്ന് ജനങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ബസ് സ്റ്റേഷനുകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് ഷ്രഡിംഗ് മെഷീനില്‍ കുപ്പികള്‍ നിക്ഷേപിക്കുന്നതോടെ കുപ്പികള്‍ക്കാനുപാതികമായി തുക രേഖപ്പെടുത്തിയ ടിക്കറ്റ് കാര്‍ഡുകള്‍ ലഭിക്കും. ഇത് ഉപയോഗിച്ച് യാത്ര ചെയ്യാം.
ഇക്വഡോറില്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ഗുയാക്വില്‍. പദ്ധതി ആവിഷ്‌കരിച്ചിട്ടും ദൈംനം ദിനം പുറം തള്ളുന്ന ടണ്‍ കണക്കിന് മാലിന്യങ്ങലില്‍ പതിനാലു ശതമാനം മാത്രമാണ് ഇത്തരത്തില്‍ പുനരുപയോഗിക്കപ്പെടുന്നത്. ബാക്കിയുള്ളവ ഇപ്പോഴും ചോദ്യമായി തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here