‘വിവാഹത്തോട് അലർജിയില്ല, രൂപഭാവങ്ങളിലും കാഴ്ച്ചപ്പാടുകളിലും യോജിക്കുന്ന വ്യക്തി വന്നാൽ ഉടൻ വിവാഹം’ : ലക്ഷ്മി ഗോപാലസ്വാമി

സ്ത്രീയോ പുരുഷനോ ആരുമാകട്ടെ, പ്രായം മുപ്പതിനോടടുത്ത് കഴിഞ്ഞാൽ വിവാഹമെന്ന് എന്ന ചോദ്യം കൊണ്ട് ലോകം അവരെ പൊതിയും. സാധാരണ ജനങ്ങൾക്ക് സുഹൃത്തുക്കളിലും നിന്നും ബന്ധുക്കളിൽ നിന്നും മാത്രം ഈ ചോദ്യം നേരിട്ടാൽ മതിയെങ്കിൽ സിനിമാ മേഖലയിലുള്ളവർക്ക് ഈ ചോദ്യം പൊതുജനങ്ങളിൽ നിന്ന് പോലും നേരിടേണ്ടി വരും. അത്തരം ചോദ്യം തന്നെയാണ് നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിക്ക് ചുറ്റും ഉള്ളത്.

പ്രായം അമ്പതിനോടടുത്തിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.  വിവാഹമെന്ന് എന്ന ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.

Read Alsoനടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി

വിവാഹത്തോട് തനിക്ക് എതിർപ്പില്ലെന്നും രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ആളായിരിക്കണം ജീവിതപങ്കാളിയെന്നാണ് അവരുടെ സങ്കൽപ്പം.  അത്തരമൊരാളെ കണ്ടെത്തിയാൽ ഏത് നിമിഷവും വിവാഹജീവിതത്തിന് താൻ ഒരുക്കമാണെന്ന് അവർ പറയുന്നു.  എന്നാൽ ഇതുവരെ അങ്ങനെയൊരാളെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു.

Read Also : വിവാഹിതയായ കാമുകിയെ ഭീഷണിപ്പെടുത്താൻ നഗ്നചിത്രം ഡിവൈഎസ്‌പിക്ക് അയച്ചു; യുവാവ് പിടിയിൽ

വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിക്കുന്നുണ്ട് ലക്ഷ്മി ഗോപാലസ്വാമി. ഇതിന് പുറമെ സ്വദേശത്തും വിദേശത്തും നൃത്തപരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More