പാലാ ഉപതെരഞ്ഞെടുപ്പ്; മാണി സി കാപ്പൻ എൽഡിഎഫ് സ്ഥാനാർത്ഥി ആയേക്കുമെന്ന് സൂചന

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ ഭിന്നത മുതലെടുക്കാനൊരുങ്ങി എല്‍ഡിഎഫ്. എന്‍സിപിക്ക് തന്നെ സീറ്റ് നല്‍കണമെന്ന അഭിപ്രായമാണ് മുന്നണിയില്‍ നിന്ന് ഉയരുന്നത്. ഇതോടെ കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയ മാണി സി കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയേക്കുമെന്നാണ് സൂചന.
കെ.എം മാണിയുടെ മരണത്തിന് പിന്നാലെ മുന്നണയില്‍ ആലോചനകള്‍ നടത്താതെ എന്‍സിപിയിലെ ഒരു വിഭാഗം മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് വിവാദമായിരുന്നു. സിപിഐഎം സീറ്റ് പിടിച്ചെടുത്ത് നേരിട്ട് മത്സരിച്ചേക്കുമെന്ന സൂചനകളും പുറത്തുവന്നതാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഭിന്നതകള്‍ ഒഴിവാക്കി, എന്‍സിപിക്ക് തന്നെ സീറ്റ് നല്‍കാനാണ് സാധ്യത.
Read Also : പാലാ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന്‍റെ നിർണായക യോഗം ഇന്ന്
ബുധനാഴ്ച്ച എന്‍സിപി സംസ്ഥാന നേതൃയോഗം ചേര്‍ന്ന് മാണി സി കാപ്പന്റെ പേര് എല്‍ഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്നാണ് സൂചന. പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് മുന്നണിയുടെ അന്ത്യശാസനം. തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ കേരള കോണ്‍ഗ്രസിലെ തര്‍ക്കവും അനുകൂലമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ ഭൂരിപക്ഷം അയ്യായിരത്തിനും താഴെയെത്തിക്കാന്‍ സാധിച്ചതും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ മാണി സി കാപ്പന് അനുകൂല ഘടകമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here