പ്രീ വെഡ്ഡിംഗ് വീഡിയോയിൽ കൈക്കൂലിയും പോക്കറ്റടിയും; പുലിവാല് പിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ

പ്രീ വെഡ്ഡിംഗ് വീഡിയോ ഷൂട്ടിൽ പുതുമ കണ്ടെത്താൻ പല വഴികളും തേടുന്നവരുണ്ട്. അത്തരത്തിൽ ഒരു പ്രീ വെഡ്ഡിംഗ് വീഡിയോകൊണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ് രാജസ്ഥാനിലെ പൊലീസ് ഉദ്യോഗസ്ഥൻ. കൈക്കൂലി വാങ്ങുന്നതും പോക്കറ്റടിക്കുന്നതും വീഡിയോയിൽ കാണിച്ചതോടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ വിവാദത്തിൽപ്പെട്ടത്. ഇത് ഉന്നത ഉദ്യോഗസ്ഥരുടെ വിമർശനത്തിന് ഇടയാക്കുകയും ചെയ്തു.

രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥനായ ധൻപഥിനാണ് സ്വന്തം പ്രീ വെഡ്ഡിംഗ് വീഡിയോ പൊല്ലാപ്പായത്. ഹെൽമെറ്റില്ലാതെ വാഹനമോടിച്ചെത്തിയ പെൺകുട്ടിയെ യൂണിഫോമിൽ ഡ്യൂട്ടിയിലുള്ള ധൻപഥ് തടയുന്നതും, പെൺകുട്ടി ധൻപഥിന്റെ പോക്കറ്റിൽ കൈക്കൂലിയായി പണം നൽകി കടന്നു പോകുന്നതുമാണ് വീഡിയോയിൽ. എന്നാൽ പിന്നീടാണ് തന്റെ പോക്കറ്റിൽ കിടന്ന പേഴ്‌സുമായാണ് പെൺകുട്ടി പോയതെന്ന കാര്യം പൊലീസുകാരന് മനസിലായത്. പിന്നീട് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

പൊലീസ് യൂണിഫോമിൽ ധൻപഥ് കൈക്കൂലി വാങ്ങുന്നതും പോക്കറ്റടിക്കുന്നതുമാണ് ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. പൊലീസ് യൂണിഫോമിനെ ധർപഥ് അപമാനിച്ചുവെന്നും ദുരുപയോഗം ചെയ്‌തെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ വാദം. സംഭവത്തിൽ വിശദീകരണം തേടി ഉന്നത ഉദ്യോഗസ്ഥർ ധർപഥിന് നോട്ടീസ് നൽകിയിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More