വിനീത് ജംഷഡ്പൂരിൽ

മുൻ ബ്ലാസ്റ്റേഴ്സ് താരം വിനീത് സികെ വിനീത് ജംഷഡ്പൂർ എഫ്സിയിൽ. ഒരു വർഷത്തേക്കാണ് ജംഷഡ്പൂർ വിനീതിനെ സൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിൻ്റെ പകുതിയിൽ വിനീതിനെ ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയിലേക്ക് ലോണിനയച്ചിരുന്നു. ലോൺ കാലാവധി അവസാനിച്ചതോടെയാണ് ജംഷഡ്പൂർ അദ്ദേഹത്തെ ക്ലബിലെത്തിച്ചത്.

31കാരനായ വിനീത് കഴിഞ്ഞ സീസണിൽ ഏറെ വിമർശനം നേരിട്ടിരുന്നു. സൈബർ ബുള്ളിയിംഗിൻ്റെ പേരിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെയും പരാതി നൽകിയ വിനീത് ടീം വിടുമെന്ന് ഉറപ്പായിരുന്നു. നേരത്തെ മലയാളി താരങ്ങളായ അനസ് എടത്തൊടികയും എംപി സക്കീറും ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. അനസ് എടികെയിലേക്ക് ചേക്കേറിയപ്പോൾ സക്കീർ നിലവിൽ ഫ്രീ ഏജൻ്റാണ്.

203 മത്സരങ്ങളിൽ നിന്നായി 53 ഗോളുകളാണ് വിനീതിൻ്റെ സമ്പാദ്യം. ഇന്ത്യക്കായി ഏഴു മത്സരങ്ങളിലും വിനീത് ബൂട്ടണിഞ്ഞു. 2010-11 ഐലീഗ് സീസണിൽ ചിരാഗ് കേരളയിലൂടെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിനു തുടക്കം കുറിച്ച അദ്ദേഹം പ്രയാഗ് യുണൈറ്റഡ്, ബെംഗളുരു എഫ്സി എന്നീ ക്ലബുകളിൽ കളിച്ചിട്ടാണ് ബ്ലാസ്റ്റേഴ്സിലേക്കെത്തിയത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More