Advertisement

‘ഇതെന്തൊരു അവസ്ഥ’ 10 രൂപ നികുതിയടയ്ക്കാൻ 20 രൂപ ഫീസ് ഈടാക്കുന്നതിനെ പരിഹസിച്ച് വി.എസ്

August 27, 2019
Google News 1 minute Read

വില്ലേജ് ഓഫീസുകളിൽ ചെന്ന് പത്ത് രൂപ നികുതി അടയ്ക്കാൻ കഴിയുമായിരുന്ന സ്ഥാനത്ത് 20 രൂപ അക്ഷയകേന്ദ്രത്തിൽ ഫീസ് ഈടാക്കുന്നതിനെ പരിഹസിച്ച് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ഇക്കാര്യം പരിശോധിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. മികച്ച ഭരണത്തിന് ഇ-ഗവേണൻസ് എന്ന വിഷയത്തിൽ ഭരണപരിഷ്‌കാര കമ്മീഷൻ  തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also; പശ്ചിമഘട്ട മലനിരകളിലെ കടന്നാക്രമണം അവസാനിപ്പിക്കണം; ഗാഡ്ഗിലിനെ പിന്തുണച്ച് വീണ്ടും വി എസ് അച്യുതാനന്ദൻ

എല്ലാ സേവനങ്ങൾക്കും ആധാർ നൽകാൻ നിർബന്ധിക്കുന്നത് ഇ-ഗവേൺസിന്റെ ചെലവിൽ മറ്റ് ചില അജണ്ടകൾ കൂടി നടപ്പാക്കുന്നതിന് തുല്യമാണെന്നും വി.എസ് പറഞ്ഞു. പുതിയ കാലത്ത് സേവനം നൽകാൻ ഓലയും എഴുത്താണിയും പറ്റില്ല. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പൂർണമായും പ്രായോഗികമായും പ്രയോജനപ്പെടുത്തിയേ തീരൂ. പ്രായോഗികതയിൽ ഊന്നിയുള്ള സമീപനങ്ങളാണ് നമുക്ക് വേണ്ടത്. സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്ന ധാരണയ്ക്കപ്പുറം ഈ വിഷയത്തിൽ താൻ വിദഗ്ധനല്ലെന്നും വി.എസ് അച്യുതാനന്ദൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here